Title: | Niranam Kaviakal |
Authors: | Krishnanambuthiri, V |
Issue Date: | 1-Jul-2024 |
Publisher: | M R A S |
Abstract: | 1956ൽ പ്രസിദ്ധീകരിച്ച വി. ഷ്ണൻ നമ്പൂതിരി രചിച്ച നിരണം കവികൾ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 500 ൽ പരം വർഷങൾക്കു മുൻപ് ജീവിച്ചിരുന്ന മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ എന്നിവരാണ് നിരണം കവികൾ എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. കണ്ണശ്ശകവികൾ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു. തുഞ്ചത്ത് എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. നിരണം കവികളെയും അവരുടെ സാഹിത്യ കൃതികളെയും കുറിച്ചുള്ള സാഹിത്യാവലോകനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. |
URI: | http://localhost:9494/xmlui/handle/123456789/2214 |
Appears in Collections: | Literature |
File | Description | Size | Format | |
---|---|---|---|---|
niranam kavikal.pdf | 107.91 MB | Adobe PDF | View/Open |
Items in DSpace are protected by copyright, with all rights reserved, unless otherwise indicated.